ഇരിട്ടി കണിച്ചാർ ചാണപ്പാറ ദേവി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ദേവിയുടെ പഞ്ചലോഹ വിഗ്രഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി ക്ഷേത്രത്തിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുറകിലെ കുറ്റിക്കാട്ടിൽ നിന്നാണ് വിഗ്രഹം കിട്ടിയത് പശുവിന് പുല്ല് വെട്ടാൻ പോയ പരിസരവാസിയാണ് വിഗ്രഹം കിടക്കുന്നത് കണ്ടത്. ഇവർ കേളകം പൊലിസിനെ അറിയിച്ചത്തിനെ തുടർന്ന് അവർ സ്ഥലത്തെത്തി വിഗ്രഹം സ്റ്റേഷനിലെക്ക് മാറ്റി ഇന്ന് കോടതിയിൽ ഹാജരാക്കും .
കഴിഞ്ഞ മാസം 25നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് വിഗ്രഹം കവരുകയായിരുന്ന.ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തിപൊളിച്ച് ചില്ലറ നാണയങ്ങളും കവർന്നിരുന്നു. ക്ഷേത്രത്തിന് സമി പത്തെ കടയിലും മോഷണം നടന്നിരുന്നു.