പിലാത്തറ: വൈദിക സംസ്കൃത പണ്ഡിതനും യജ്ഞാചാര്യനുമായ പാണപ്പുഴയിലെ ഹെബ്ബാറില്ലത്ത് ശ്രീകൃഷ്ണൻ എമ്പ്രാന്തിരി (പാണപ്പുഴ മേൽശാന്തി-80) നിര്യാതനായി. ആത്മീയ ആചാര്യനും ആധ്യാത്മിക പ്രഭാഷകനുമാണ്. സാമവേദ പണ്ഡിതനാണ്. ആദ്യകാല ജനസംഘം സംഘാടകനായിരുന്നു. മാതമംഗലം തൃപ്പന്നിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായിരുന്നു. ഉത്തരമലബാറിലും കർണ്ണാടകയിലും നിരവധി ക്ഷേത്ര ദേവസന്നിധികളിൽ ശ്രീമദ് ഭാഗവത സപ്താഹ നവാഹയജ്ഞ ആചാര്യനായിരുന്നിട്ടുണ്ട്. ഭാര്യ: യമുന. മക്കൾ: പദ്മാവതി (മായിപ്പാടി), ജയലക്ഷ്മി (ബംഗളരു), മധുസൂദനൻ(ഇലട്രീഷ്യൻ), ശ്രീകല (പെരിയ). സഹോദരങ്ങൾ: ലക്ഷ്മി നാരായണൻ എമ്പ്രാന്താരി, പാർവ്വതി (ബെൽത്തങ്ങാടി, കർണാടക), മഹാലക്ഷ്മി (രാമ കുഞ്ചം, കർണാടക). പരേതനായ രാഘവേശ്വരൻ എമ്പ്രാന്തിരി.