പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (റഗുലർ/ സപ്ലിമെന്ററി - മാർച്ച് 2018), പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി, മൈക്രോബയോളജി നവംബർ 2017, നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ് (സി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 9 വരെ സ്വീകരിക്കും.
പ്രോജക്ട് ഇവാല്വേഷൻ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ നാനോ ടെക്‌നോളജി (പി.ജി.ഡി.എൻ.ടി), (നവംബർ 2016)യുടെ പ്രോജക്ട് ഇവാല്വേഷൻ/വൈവ വോസി/ പ്രായോഗിക പരീക്ഷകൾ നവംബർ 5, 7 തീയതികളിൽ നിർമലഗിരി കോളേജിൽ നടത്തും.
പരീക്ഷാഫലം
പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, മലയാളം, ഹിന്ദി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്ററി), നാലാം സെമസ്റ്റർ എം.എസ്‌സി ജ്യോഗ്രഫി, മോളിക്യുലാർ ബയോളജി , ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 12 വരെ സ്വീകരിക്കും.
ഹാൾടിക്കറ്റ്
31ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി/ കമ്പ്യൂട്ടർ സയൻസ്, എം.എ/എം.കോം സപ്ലിമെന്ററി (മേഴ്സി ചാൻസ് - 2013ഉം അതിനു മുൻപുമുള്ള സിലബസ് - മാർച്ച് 2018) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.
ടൈംടേബിൾ
നവംബർ 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.