ഇരിട്ടി: മുഴക്കുന്ന് പി.പി. രാഘവൻ മെമ്മോറിയൽ യു.പി. സ്കൂൾ അധ്യാപകൻ പാലയിലെ കൈതേരികണ്ടോത്ത് മുരളി (52) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10.30 ന് പാല തറവാട്ട് ശ്മശാനത്തിൽ. പിതാവ്: പരേതനായ ടി.വി. ശങ്കരൻ നമ്പ്യാർ. അമ്മ: കൈതേരി കണ്ടോത്ത് ലീലാമ്മ. ഭാര്യ: കെ.കെ. ബിന്ദു. മക്കൾ: മേഘ്ന (എൻജിനീയറിങ് കോളജ് വിദ്യാർഥി, സി. ഇ. ടി. തിരുവനന്തപുരം), മൊഹിത് (എട്ടാംതരം വിദ്യാർഥി, പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സുരേഷ് ബാബു (റിട്ട. സി. ഐ. എസ്.എഫ്), രത്നവല്ലി, ദീപ.