പാ​നൂ​ർ​:​ ​കു​ന്നോ​ത്ത്പ​റ​മ്പി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സും​ ​വി.​ ​അ​ശോ​ക​ൻ​ ​മാ​സ്റ്റ​ർ​ ​സ്മാ​ര​ക​ ​വാ​യ​ന​ശാ​ല​യും​ ​തീ​വെ​ച്ച് ​ന​ശി​പ്പി​ച്ചു.​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​യാ​ണ് ​അ​ക്ര​മി​ക​ൾ​ ​പൂ​ട്ടു​പൊ​ളി​ച്ച് ​തീ​ ​കൊ​ടു​ത്ത​ത്.​ ​ചു​മ​രു​ക​ൾ​ക്കും​ ​മേ​ൽ​ക്കൂ​ര​യ്ക്കും​ ​കേ​ടു​ ​സം​ഭ​വി​ച്ച​തി​ന് ​പു​റ​മേ​ ​മു​പ്പ​തോ​ളം​ ​ക​സേ​ര​ക​ൾ,​ ​ര​ണ്ട് ​റീ​ഡിം​ഗ് ​മേ​ശ​ക​ൾ,​ 50​ ​പ​താ​ക​ക​ൾ,​ ​കാ​രം​ ​ബോ​ർ​ഡ്,​ ​റി​ക്കോ​ർ​ഡു​ക​ൾ​ ​എ​ന്നി​വ​യും​ ​ക​ത്തി.​ ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​കൊ​ള​വ​ല്ലൂ​ർ​ ​പൊ​ലീ​സും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്നാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​കോ​ൺ​ക്രീ​റ്റി​ൽ​ ​സ്ഥാ​പി​ച്ച​ ​ഇ​രു​മ്പി​ന്റെ​ ​കൊ​ടി​മ​രം​ ​ന​ശി​പ്പി​ക്കാ​നും​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​അ​ക്ര​മ​ത്തി​ന് ​പി​ന്നി​ൽ​ ​സി.​പി.​എ​മ്മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സും​ ​പ​ങ്കി​ല്ലെ​ന്ന് ​സി.​പി.​എ​മ്മും​ ​പ്ര​തി​ക​രി​ച്ചു.​ ​ര​ണ്ടു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കു​ന്നോ​ത്ത്പ​റ​മ്പി​ൽ​ ​ഇ​ന്ന​ലെ​ ​കോ​ൺ​ഗ്ര​സ് ​ക​ട​ക​ള​ട​ച്ച് ​ഹ​ർ​ത്താ​ൽ​ ​ആ​ച​രി​ക്കു​ക​യും​ ​വൈ​കി​ട്ട് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​വും​ ​പൊ​തു​യോ​ഗ​വും​ ​ന​ട​ത്തി.