കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോർ പുതിയകണ്ടത്തെ പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കച്ചായി രാഘവൻ (62) നിര്യാതനായി. നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രം, മുത്തപ്പനാർകാവ് ക്ഷേത്രം, കാലിച്ചാമരം ദേവസ്ഥാനം എന്നിവയുടെ പ്രസിഡന്റും ഹൊസ്ദുർഗ് കൺസ്യൂമർ സ്റ്റോർ ഡയറക്ടറുമായിരുന്നു. നിലവിൽ ലോക് താന്ത്രിക് ജനതാദൾ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, ജെ.പി. കൾച്ചറൽ സെന്റർ ജില്ലാ കമ്മിറ്റി അംഗമാണ്.
പരേതനായ കുഞ്ഞിക്കോരന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: ഉമ (മുംബയ്), ഉമേശൻ(ഗൾഫ്). മരുമകൻ: ദിനേശൻ (മുംബയ്). സഹോദരങ്ങൾ: നാരായണി, ബാലൻ, ബാബു. സംസ്കാരം ഇന്നുരാവിലെ ഒമ്പതിന്.