കണ്ണൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലെത്തിയ ബി.ജെ.പി. നേതാക്കളെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം എയർപോർട്ട് അധികൃതർ തടഞ്ഞെന്ന് ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ ആരോപിച്ചു. ദേശിയ സമിതിയംഗം സി.കെ. പത്മനാഭൻ, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ, സംസ്ഥാന സെൽ കോർഡിനേറ്റർ കെ. രഞ്ജിത്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നേതാക്കൾ കാത്ത് നിൽക്കുന്നതിനിടെ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് വഴിമാറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. മാദ്ധ്യമപ്രവർത്തകർക്ക് ഗഡ്കരിയെ കാണാനും പൊലീസ് അനുവദിച്ചില്ല. ഇതറിഞ്ഞ ഗഡ്കരി തിരിച്ചു വന്ന് നേതാക്കളെയും മാദ്ധ്യമങ്ങളെയും കാണുകയായിരുന്നെന്നും സത്യപ്രകാശൻ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് പരാതി നൽകും.