തൃക്കരിപ്പൂർ: മാടക്കാലിലെ ജനതാദൾ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.വി ദാസൻ (72) നിര്യാതനായി. തീരദേശ മേഖലയിൽ ജനതാദളും മത്സ്യതൊഴിലാളി ജനതാദളും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകി. മാടക്കാൽ വികസന സമിതി, മാടക്കാൽ ജി.എൽ.പി സ്കൂൾ വികസന സമിതി എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: നാണി. മക്കൾ: അനിതകുമാരി. (അധ്യാപിക, അമ്പലത്തറ ഹൈസ്ക്കൂർ), പരേതനായ അനിൽകുമാർ, സഹോദരങ്ങൾ,ചന്ദ്രമതി, വൽസലൻ, പരേതരായ പുരുഷോത്തമൻ, മോഹനൻ(കീഴൂർ). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കവ്വായി സമുദായ ശ്മശാനത്തിൽ.