പാനൂർ: നോർത്ത് പാറാട് തയ്യുള്ളതിൽ കുനിയിൽ അബ്ദുല്ല ഹാജി (കെ.എ. ചമ്പോടൻ) (73) നിര്യാതനായി.പാറാട് മേഖലയില മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു. കുവൈത്ത് കെ.എം.സി.സി സ്ഥാപക ഭാരവാഹി, പാറാട് ഏരിയ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോർത്ത് പാറാട് ബിലാൽ മസ്ജിദ്, നൂറുൽ ഹുദ മദ്രസ കമ്മിറ്റികളുടെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു.ഭാര്യ: ഹലീമ ഹജ്ജുമ്മ (ചെറുവാഞ്ചേരി). മക്കൾ: മുജീബ്, ദാവൂദ്, ആബിദ് (മൂവരും ദുബായ് ), യൂസഫ് (ഖത്തർ), ബൾക്കീസ്. മരുമക്കൾ: റഹൂഫ് തുണ്ടിയിൽ (പുത്തൂർ), ആയിശ (പൊയ്ലൂർ), നസീമ (ചെണ്ടയാട്), സൈനബ (കന്നോത്തുപറമ്പ്), ഫർസീന (പാറാട്).സഹോദരങ്ങൾ: മൊയ്തീൻകുട്ടി ,കുഞ്ഞാമി ഹജ്ജുമ്മ, പാത്തൂട്ടി ,പരേതനായ യൂസഫ്.