കാസർകോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു ബേഡകം കുണ്ടംകുഴി ബെദിരയിലെ പി. മധുസൂദനൻ (32) മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി 12. 44 ലക്ഷം രൂപ നൽകാൻ അഡിഷണൽ എം.എ.സി.ടി (ഒന്ന്) വിധിച്ചു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2016 ജൂലായ് 14ന് പൊയ്നാച്ചി പെട്രോൾ ബങ്കിനടുത്ത് വെച്ചായിരുന്നു അപകടം.
പിക്കപ്പ് വാനിടിച്ച് വ്യാപാരിക്ക് പരിക്ക്
കാസർകോട്: മറികടക്കുകയായിരുന്ന ആംബുലൻസിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാൻ റോഡരികിൽ നിറുത്തിയിട്ട സ്കൂട്ടറിലേക്ക് പാഞ്ഞുകയറി ഹോട്ടൽ വ്യാപാരിയായ കേളുഗുഡ്ഡെയിലെ രാജുവിന് (35) പരിക്കേറ്റു. അടുക്കത്ത്ബയൽ താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപമാണ് അപകടം. രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.