തീർത്ഥങ്കര: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി നടന്നുവന്ന മണ്ഡല മഹായജ്ഞ വും യതിപൂജയും സമാപിച്ചു.
തീർത്ഥങ്കര ഗുരുമന്ദിരത്തിൽ എസ്.എൻ.ഡി.പി യോഗം ഹോസ്ദുർഗ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ നടന്നു. ശ്രീനാരായണ ഇംഗ്‌ളിഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികൾ ദൈവദശകം ആലപിച്ചു.
സ്വാമി പ്രേമാനന്ദയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ യോഗം ഡയറക്ടർ സി. നാരായണൻ, യൂണിയൻ പ്രസിഡന്റ് എൻ.വി. ഭരതൻ, സെക്രട്ടറി പി.വി. വേണുഗോപാലൻ, വൈസ് പ്രസിഡന്റ് എ. തമ്പാൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ശാന്താ കൃഷ്ണൻ, നാരായണി ടീച്ചർ, സെക്രട്ടറി ലത, കൗൺസിലർ പത്മാവതി, പൂവാലംകൈ ശാഖാ പ്രസിഡന്റ് കെ. സുകുമാരൻ, കാലിച്ചാനടുക്കം ശാഖാ പ്രസിഡന്റ് അമ്പൂഞ്ഞി, സെക്രട്ടറി രാമകൃഷ്ണൻ, ആവിക്കര ശാഖാ സെക്രട്ടറി കൃഷ്ണൻ, തീർത്ഥങ്കര ശാഖാ പ്രസിഡന്റ് എം.എം. കരുണാകരൻ, സെക്രട്ടറി ടി.പ്രമോദ്, ടി. ഗംഗാധരൻ, കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.