കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന ക്യാമ്പ് നാളെ പൂതാടി സെന്റ് മേരീസ് പള്ളിയിൽ നടക്കും. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളി കാർപ്പോസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് കൊടിയുയർത്തും. സൈമൺ മാലിയിൽ കോർ എപ്പിസ്‌കോപ്പ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ഗീവർഗീസ് കാട്ടുചിറ, ഫാ. എൽദോ മനയത്ത്, ഡയറക്ടർ ടി.വി. സജീഷ്, സെക്രട്ടറി പി.എഫ്. തങ്കച്ചൻ, ബെന്നി വെട്ടിക്കൽ എന്നിവർ നേതൃത്വ നൽകും. വയനാട്, നീലഗിരി ജില്ലകളിൽ നിന്നായി 200 ഓളം പേർ പങ്കെടുക്കും.