മാനന്തവാടി:അപകടവും ഇന്ധന ചിലവും കുറയ്ക്കുന്നതിന് ജീവനക്കാർക്ക് ബോധവത്ക്കരണ ക്ലാസുമായി കെ.എസ്.ആർ.ടി.സി.രംഗത്ത്. മാനന്തവാടി ഡിപ്പോയ്ക്ക് കീഴിലെ മുന്നൂറോളം ജീവനക്കാർക്ക് ത്രിദിന പരിശീലനം നൽകി .ചുരത്തിലൂടെ ബസ്സ് ഓടിക്കുന്നവരെ ലക്ഷ്യം വച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2011 ൽ ഇത്തരത്തിൽ പരിശീലനം നൽകിയതിനെ അപകടം വളരെയധികം കുറഞ്ഞിരുന്നു.അടുത്ത കാലത്ത് ചുരം റോഡുകളിൽ അപകടങ്ങൾ പതിവായതോടെയാണ് വീണ്ടും ബോധവത്കരണം. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ എന്നിവർക്കായിട്ടായിരുന്നു പരിശീലനങ്ങൾ. പരിശീലനത്തോടൊപ്പം ഇന്ധന ചിലവ് കുറയ്ക്കാനായി ബസ്സുകളുടെ അറ്റകുറ്റപണികളും നടത്തി.ചീഫ് ഓഫീസ് മെക്കാനിക്ക് വിഭാഗം തലവൻ എം.ജി.പ്രദീപ് ഫ്യുവൽ അസി. വർക്ക് മാനേജർ മുഹമ്മദ് സഫറുള്ള വെഹിക്കൾ മൊബലിറ്റി ഓഫീസർ രമേശൻ കണ്ടത്തിൽ ടയർ ഡിപ്പോ അസി.മാനേജർ എ.ബി.വിജയകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള മാനന്തവാടി യൂണിറ്റ് കൺവെൻഷൻ നടത്തി ക്ഷീര സംഘം ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ എ.സി. ഡേവിസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ജി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ പ്രശാന്ത്, സെക്രട്ടറി വി.എ. ബിജോയ്, പി.ഡി.സുരേഷ്, സി.ബി.സഞ്ജയ്, വി.കെ.ചന്ദൻ, കെ.എസ്.ലിനേഷ്, പി.സി.ബിജു തുടങ്ങിയവർ സംസാരിച്ചു.