കൽപ്പറ്റ: ശ്രീ മാരിയമ്മൻദേവിക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 19 വരെ നടത്തും. വൈവാഹിക ജീവിതത്തിനുള്ള തടസങ്ങൾ മാറി കിട്ടുന്നതിന് വിശേഷാൽ മംഗല്യപൂജക്ഷേത്രം തന്ത്രി ശിവദാസ് അയ്യരുടെനേതൃത്വത്തിൽ 15ന് വൈകുന്നേരംഏഴ് മണിക്ക്‌ക്ഷേത്രത്തിൽ നടക്കും.ദേവിക്ക് പ്രത്യേകമായി പൂജിച്ച മഞ്ഞൾ ചരട് പ്രസാദമായി ഭക്തർക്ക് നൽകും.17ന് വൈകുന്നേരം 7 മണിക്ക് ഗ്രന്ഥം വെയ്പ്പും പണിയായുധങ്ങളുടെ പൂജയും നടക്കും.19 ന് രാവിലെ 7 മണിക്ക് ഗ്രന്ഥമെടുപ്പ്, വാഹനപൂജ, എഴുത്തിനിരിത്തൽ എന്നീ ചടങ്ങുകൾ നടക്കും.രാവിലെ 8 മണിക്ക് മാരിയമ്മൻദേവിക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കും.രാവിലെ 10 മണിക്ക് നടത്തുന്ന പ്രസാദ വിതരണത്തോടു കൂടി ആലോഷ പരിപാടികൾ സമാപിക്കും.എസ് കെ എം ജെയിൽ നിന്നും വിരമിച്ച കെ.ശോഭന ടീച്ചർ, ശ്രീ ശങ്കര വിദ്യാമന്ദിരം ഹൈസ്‌ക്കൂൾ അദ്ധ്യാപിക പി.സുധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് കൊടുക്കും.