കോഴിക്കോട്: സുപ്രീം കോടതിവിധി അനുസരിച്ചു 354 ലക്ഷംവരുന്ന നിക്ഷേപകർക്ക് തുകയും ലാഭവിഹിതവും നൽകുക,53 ലക്ഷം ഫീൽഡ് വർക്കർമാർക്ക് കൊടുക്കാനുള്ള കമ്മീഷൻ നൽകുക, തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.എ.സി.എൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) 15ന് ആദായ നികുതി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കെ അശോകൻ, ടി മാധവി, കെ ഹരിദാസ്, പി ദിനേശൻ, പ്രേമാനന്ദൻ, വി.ആർ കുട്ടികൃഷ്ണൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.