കോഴിക്കോട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഉപരോധിച്ചു.
ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ കിഡ്സൺ കോർണറിൽ നിന്ന് പ്രകടനമായെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. തുടർന്ന് റോഡിൽ അല്പനേരം ഗതാഗതം സ്തംഭിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഉഷാ ഗോപിനാഥ്, രാധ ഹരിദാസ്, എസ്.പി.കൃഷ്ണവേണി, രത്നവല്ലി, ഗൗരി പുതിയേടത്ത്, ട്രഷറർ പ്രമീള ബാലഗോപാലൻ, സെക്രട്ടറിമാരായ ഫൗസിയ അസീസ്, സരസ്വതി, പുഷ്പലത, സന്ധ്യ ,സുമതി, തുടങ്ങിയവർ നേതൃത്വം നൽകി.