കോഴിക്കോട്:തളി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹാനവമി ദിവസമായ 18ന് സർവ ഐശ്വര്യ പൂജ നടത്തും.സർവ ഐശ്വര്യത്തിനും സർവാഭീഷ്ട സിദ്ധിക്കുമായി കാമാക്ഷി വിളക്കിന് മുന്നിൽ സ്ത്രീ ഭക്ത ജനങ്ങൾ തന്നെ ചെയ്യുന്ന പൂജയാണ് സർവ ഐശ്വര്യ പൂജ.രാവിലെ 6 മണി മുതൽ ഒരു മണിക്കൂർ ഇടവിട്ട് ബാച്ചുകളായാണ് പൂജ നടക്കുക.പൂജയുടെ പ്രസാദമായി പൂജയ്ക്ക് വച്ച വിളക്കും നൽകും.പൂജ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 0495-2704460