കോഴിക്കോട്: വിജിൽ ഹ്യൂമൺ റൈറ്റ്സിൻറെ സൗജന്യ പുസ്തക പ്രസിദ്ധീകരണ പദ്ധതിയായ 'സർഗവസന്തം' നാലാം ഘട്ടം ഇൗ മാസം 21 ന് രാവിലെ 11 ന് കെ.പി കേശവമേനോൻ ഹാളിൽ നടക്കും. നൂറ്റമ്പതോളം പുതിയ എഴുത്തുകാരുടെ രചനകളാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാർക്ക് അംഗീകാര പത്രവും സമർപ്പിക്കും. വിജിൽ അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി എം.ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. എം.പി വീരേന്ദ്രകുമാർ എം.പി മുഖ്യാതിഥിയായിരിക്കും. അബ്ദുൾ സമദ് സമദാനി, പി. വത്സല, ഡോ.കെ.എം പ്രിയദർശൻലാൽ, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിക്കും.