കോഴിക്കോട്:ചിട്ടി വരിക്കാരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ശ്രീലകം ചിട്ടിക്കമ്പനി ഉടമയുടെ ബാലുശേരി നിർമ്മലൂരിലെ വീടിന് മുന്നിൽ 23 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചിട്ടിതട്ടിപ്പിന് ഇരയായ വീടില്ലാത്തവരെ ഈ വീട്ടിൽ താമസിപ്പിക്കും.ചിട്ടി ഉടമയ്ക്ക് അനുകൂലമായി സംസാരിക്കുന്ന ഡി.സി.സി സെക്രട്ടറിയുടെ വീട്ടിലേക്കും മാർച്ച് നടത്തും.പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടും ചെക്ക് കേസിൽ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും ഉടമകളെകണ്ടെത്താത്ത്കൊണ്ടാണ് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവുമായി രംഗത്ത് ഇറങ്ങുന്നത്.ആക്ഷൻ കമ്മിറ്റി ചെയർമാൻ വിജയൻ മുക്കം, വൈസ് ചെയർമാൻ സുന്ദരൻ പന്നിക്കോട്, ജോയിന്റ് കൺവീനർ രഘുനാഥൻ പേരാമ്പ്ര, ട്രഷറർ മനോജ് മേപ്പയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.