മാവൂർ: കമ്മ്യൂണിസ്​റ്റ്​ പാർട്ടി നിയമ വിരുദ്ധമാക്കപ്പെട്ട കാലത്ത്​ ക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയായ കെ.പി.​ ഗോവിന്ദൻകുട്ടി സേലത്തി​ൻറെ ജീവിതം പറയുന്ന ‘സഖാവ്​ കെ.പി. ഗോവിന്ദൻകുട്ടി, ജ്വലിക്കുന്ന ഒാർമ’ എന്ന പുസ്​തകത്തി​ൻറെ പ്രകാശനം ഞായറാഴ്​ച ചെറൂപ്പ മണക്കാട്​ ഗവ. യു.പി സ്​കൂളിൽ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. കെ.പി. ഗോവിന്ദൻകുട്ടിയുടെ സഹപ്രവർത്തകനും ചികിത്സ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ. കേളുക്കുട്ടി മാസ്​റ്ററാണ്​ പുസ്​തകത്തി​ൻറെ രചയിതാവ്​. മലപ്രം ഇടക്കണ്ടിയിൽ ഇമ്പിച്ചിക്കണ്ടൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയാണ്​ പ്രസാധകർ. ഞായറാഴ്​ച വൈകുന്നേരം 4.30ന്​ നടക്കുന്ന പ്രകാശനപരിപാടി മ​ന്ത്രി ടി.പി. രാമകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യും. എം.പി. വീരേന്ദ്രകുമാർ എം.പി പുസ്​തകം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്​ നൽകി പ്രകാശനം ചെയ്യും. ജോർജ്​ എം. തോമസ്​ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.ടി.എ. റഹീം എം.എൽ.എ മുഖ്യാതിഥിയാകും. കെ.ഇ.എൻ പുസ്​തകം പരിചയ​പ്പെടുത്തും.