കോഴിക്കോട്:പ്രളയ ദുരിതബാധിതരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന വിവേചനവും ബ്രൂവറി ഡിസ്റ്റിലറി അഴിമതിയും തുറന്ന് കാണിക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റിനാളെ നടത്തുന്ന കളക്ടറേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുസ് ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എം.കെ രാഘവൻ എം.പി എന്നിവർ പങ്കെടുക്കും.മാർച്ച് രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിക്കും
വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി ശങ്കരൻ, കൺവീനർ എം.എ റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ടി.എം ജോസഫ് ( കേരള കോൺഗ്രസ് എം), സി. വീരാൻകുട്ടി ( കേരള കോൺഗ്രസ് ),നാരായണൻകുട്ടി മാസ്റ്റർ ( സി.എം.പി ), മനോജ് ശങ്കരനെല്ലൂർ( ഫോർവേഡ് ബ്ളോക്ക്), ബാബു, ( ആർ.എസ്.പി), ചോലക്കരേമുഹമ്മദ് കുട്ടി മാസ്റ്റർ(ജനതാദൾ) എന്നിവർ പങ്കെടുത്തു.