കോഴിക്കോട്: സൂക്ഷ്മതയോടു കൂടി ഉപയോഗിച്ചാൽ നവ മാധ്യമങ്ങളെ സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയാക്കി മാറ്റാനാവുമെന്ന് പ്രമുഖ സൈബർ സെക്യൂരിറ്റി കൺസൾട്ടന്റ് ടി. സി അരുൺ കോട്ടയം പറഞ്ഞു.
എസ്.എൻ. ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോഴിക്കോട് യൂണിയൻ 'ശ്രീ നാരായണ ദർശന സൗരഭം നവ മാദ്ധ്യമങ്ങളിൽ; സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നവ മാധ്യമങ്ങൾ വഴി യുവതലമുറയെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റി സമൂഹത്തിൽപരിവർത്തനങ്ങൾ ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.എസ്.എൻ. ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ടി.ഷനൂബ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സി.സുധീഷ് , യൂണിയൻ വൈസ് പ്രസിഡൻറ് രാജീവ് കുഴിപ്പള്ളി ,സൈബർ സേന ജില്ലാ കൺവീനർ രാജേഷ് പി.മാങ്കാവ്, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് കെ വി ശോഭ, സെക്രട്ടറി ലീലാവിമലേശൻ എന്നിവർ പ്രസംഗിച്ചു.