kunnamangalam-news
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വടക്കെ ചാലിൽ - മുത്തപ്പൻ റോഡ് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വടക്കെ ചാലിൽ - മുത്തപ്പൻ റോഡ് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി ആറ് ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗും കോൺക്രീറ്റും നടത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. പ‌ഞ്ചായത്ത് പ്രസിഡണ്ട് ഷൈജവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സനിലകുമാരി, എൻ.വേണുഗോപാലൻ നായർ, സോമൻതട്ടാരക്കൽ, മനോജ് കാമ്പുറത്ത് എന്നിവർ പ്രസംഗിച്ചു.