കല്ലായ്: പരേതനായ വലിയേടത്ത് അപ്പുവിന്റെ മകൻ പൂളയിൽപറമ്പിൽ വലിയേടത്ത് ശിവാനന്ദൻ (62)നിര്യാതനായി. കേരള ലോട്ടറി ഏജന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പടിഞ്ഞാറെ മുരിങ്ങത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി, കോഴിക്കോട് ജില്ലാ വിവേകാനന്ദ സേവാ സംഘം എന്നിവയുടെ മുൻ പ്രവർത്തക സമിതി അംഗമാണ്. സമന്വയ റസിഡന്റ്‌സ് അസോസിയേഷൻ, കോഴിക്കോട് ദേവയാനം, കുടുംബജ്യോതി സ്വാശ്രയസംഘം എന്നിവയുടെ സമിതികളിൽ അംഗമായിരുന്നു. ഭാര്യ: വനജ. മക്കൾ: നിഖിൽ, നിഖില. മരുമകൻ: ഗണേശൻ. സഹോദരങ്ങൾ: രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ, തിലോത്തമ, പുഷ്പ, പ്രസന്ന. സഞ്ചയനം ബുധനാഴ്ച.