raid
വടകരയില്‍ ആയുധങ്ങള്‍ക്കായി പൊലിസ് പരിശോധന നടത്തുന്നു

വടകര: സി പി എം,ബിജെപി സംഘർഷം കണക്കിലെടുത്ത് ആയുധങ്ങൾക്കായി പൊലിസ് പരിശോധന ശക്തമാക്കി.ആയഞ്ചേരിയിൽ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കിട്ടി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ആംഡ് പൊലിസ് എന്നിവ അടങ്ങിയ സംഘമാണ് വടകര പൊലിസ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുന്നത്. നഗരത്തിലും പരിസരങ്ങളിലുംമൂന്നാം തിയതി മുതൽ ഒരാഴ്ചയോളം മിക്ക ദിവസങ്ങളിലും തുടർച്ചയായി ബോംബാക്രമണങ്ങൾ നടന്നിരുന്നു. വടകര പൊലിസ് ഇൻസ്‌പെക്ടർ ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് ആയുധങ്ങൾക്കായി പരിശോധന നടക്കുന്നത്. നടപടികൾ തുടരുമെന്ന് പൊലിസ് വ്യക്തമാക്കി.