കൊടിയത്തൂർ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂരിൽ നടന്ന
കോഴിക്കോട് താലൂക്ക് തല വളണ്ടിയർ സംഗമം സാന്ത്വന പരിചരണ മഹത്വത്തിന്റെ വിളംബരമായി. സെമിനാർ,റാലി, പൊതുസമ്മേളനം എന്നിവ നടന്നു. റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ അണിനിരന്നു. സന്ദേശ റാലി പാലിയേറ്റീവ് ഭവനിൽനിന്ന് ആരംഭിച്ച് സൗത്ത് കൊടിയത്തൂർ ചുറ്റി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ സമാപിച്ചു. പൊതുസമ്മേളനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി .ടി .സി .അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ടി ജോസ് അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ മുഖ്യാതിഥിയായിരുന്നു.
കെ.പി.ചന്ദ്രൻ , ചേറ്റൂർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. എ.എം.ബഷീർ സ്വാഗതവും പി.എം.അബ്ദു നാസർ നന്ദിയും പറഞ്ഞു.
കൊടിയത്തൂർ പാലിയേറ്റീവ് കെയറിന് ഖത്തർ കേരള ഫാർമസി ഫോറം നൽകുന്ന മരുന്നുകൾ വൈസ് ചെയർമാൻ നൗഫൽ കട്ടയാട്ടിൽനിന്ന് ചെയർമാൻ എം.അബ്ദുറഹിമാൻ ഏറ്റുവാങ്ങി. മജീദ് കുവ്വപ്പാറ, നിസാർ കൊളായി, സി.ടി.ഷാജി, ഇ.ഷാനിൽ , കെ. റിനീഷ്, അബ്ദുസ്സമദ് കണ്ണാട്ടിൽ , പി.കെ.ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.