പേരാമ്പ്ര: മോഡിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തുന്ന മണ്ഡലം കാൽനടന പ്രചരണ ജാഥയ്ക്ക് പേരാമ്പ്ര ടൗണിൽ സ്വീകരണം നൽകി. ജാഥാ ലീഡർ കെ.കെ ബാലൻ പ്രസംഗിച്ചു.യു.പി.എ ഭരണത്തിലെ തിക്താനുഭവങ്ങളാണ് നരേന്ദ്ര മോഡി ഗവൺമെന്റിന് അധികാരത്തിലെത്താൻ പാതയൊരുക്കിയതെന്നും എന്നാൽ വൻകിട കോർപറേറ്റുകൾക്കു വേണ്ടിയുള്ള മോഡിയുടെ ഭരണം രാജ്യത്തിന്റെ സമസ്തമേഖലകളെയും തകർത്തിരിക്കയാണെന്നും കെ.കെ ബാലൻ പറഞ്ഞു. ഇ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാല്യക്കോട് ,അഞ്ചാംപീടിക, കുരുടിവീട് മേപ്പയൂർ, നരക്കോട്, എന്നിവിടങ്ങളിൽ പ്രചാരണം നടത്തി കീഴരിയൂരിൽ സമാപിച്ചു.