01
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്ര നവീകരണാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ മാർച്ച്

കൽപ്പറ്റ:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് മണിയങ്കോട്ടപ്പൻ ക്ഷേത്ര നവീകരണാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. കമ്മിറ്റി പ്രസിഡന്റ് പി.ഇ.കമൽകുമാർ, സെക്രട്ടറി കെ.മണി മണികൺഠൻ, വി.കെ.കുഞ്ഞികൃഷ്ണൻ നായർ, വി.ഒ.അച്ചുതൻ നമ്പ്യാർ, മാതൃസമിതി പ്രസിഡന്റ് ബിന്ദു വിശ്വനാഥൻ, സെക്രട്ടറി ശാലിനി രാജേന്ദ്രൻ, ശ്രീമാരിയമ്മൻ ദേവി ക്ഷേത്ര സെക്രട്ടറി എം.മോഹനൻ, വി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.