k
കോവൂരിൽ ശ്രീ ശങ്കരവിദ്യാർത്ഥി മന്ദിരം ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആർ.എസ്.എസ് സേവാവിഭാഗത്തിന് കീഴിൽ കോവൂരിൽ ആരംഭിച്ച ശ്രീശങ്കര വിദ്യാർത്ഥി മന്ദിരം ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ശബരിമലക്ഷേത്രത്തെയും ക്ഷേത്രവിശ്വാസങ്ങളെയും തകർക്കാൻ ആസൂത്രിത നീക്കംനടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം
സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. എന്നാൽ സംസ്ഥാനസർക്കാർ വിശ്വാസികൾക്കെതിരായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. വിദ്യാർത്ഥി മന്ദിരം പ്രസിഡന്റ് എം. ശ്രീകുമാർ
അദ്ധ്യക്ഷനായിരുന്നു. കെ.കെ. മനോഹരൻ, സി. ഗണേഷ്​കുമാർ എന്നിവരെ ആദരിച്ചു. ആർ.എസ്.എസ് പ്രാന്തസേവാപ്രമുഖ് വിനോദ്, കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണ വർമ്മരാജ, ബി.ജെ.പി ജില്ലാ
അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ, സഹകാർ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സദാനന്ദൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ. മനോഹരൻ, രവി കോവൂർ, കെ.എം. അനീഷ് എന്നിവർ സംസാരിച്ചു.