മാനന്തവാടി:പനമരം ഗ്രാമ പഞ്ചായത്ത് കെല്ലൂർ വാർഡിലെ കാരക്കാമല ചെന്നമ്പാടി റോഡ് കോൺക്രീറ്റ് പണി പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് സമർപ്പിച്ചു. പ്രദേശത്തുള്ള ആളുകളുടെ ഒരു പാട് വർഷത്തെ ആവശ്യത്തിനാണ് ഇതോടെപരിഹാരമായത്. പനമരം ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപ ചിലവിൽ പണി പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സൗജത്ത് ഉസ്മാൻ നിർവ്വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാട്ടിൽ ഉസ്മാൻ ,സി.കെ അബ്ദുറഹ്മാൻ, ഇ.വി ഷംസുദ്ദീൻ, മമ്മൂട്ടി കെ.എം, ഹംസ.കെ, സി.കെ അഷ്രഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.