azhiyoor-school
അഴിയൂർ സ്കൂളിൽ സ്വതന്ത്ര്യ സമര സോനാനി കെവി നാരായണന്‍ നായരെ സാലിം അഴിയൂര്‍ പൊന്നാട അണിയിക്കുന്നു

വടകര: അഴിയൂര്‍ ജി.ജെ.ബി സ്‌കൂളില്‍ ലൈബ്രറി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.വി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച ഗാന്ധിജി എന്ന കവിതാ സമാഹാരവും അദ്ദേഹം പ്രകാശനം ചെയ്തു. കെ വി നാരായണന്‍ നായരെ പിടിഎ പ്രസിഡന്റ് സാലിം അഴിയൂര്‍ പൊന്നാട അണിയിച്ചു. ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകം വിജയകുമാരി സ്വീകരിച്ചു. സ്‌കൂളിലേക്ക് ഖത്തര്‍ സോഷ്യല്‍ ഫോറം സംഭാവന ചെയ്ത ഫാനുകള്‍ സെക്രട്ടറി ഖലീല്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് പ്രാധാനാദ്ധ്യാപകന്‍ എം.കെ കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി. പവിത്രന്‍, നിത്യ പ്രഭ എന്നിവർസംസാരിച്ചു.