വടകര:കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ സമരത്തിനിറങ്ങാൻസംഘടിത തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കുറ്റ്യാടി നിയോജകമണ്ഡലം രൂപീകരണയോഗംതീരുമാനിച്ചു. . ജില്ലാ പ്രസിഡന്റ് കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്തു. കെ.പി കരുണൻ അദ്ധ്യക്ഷനായിരുന്നു. പി.പി ആലിക്കുട്ടി, റോബിൻ ജോസഫ്, അലി ബാപ്പറ്റ, ജയ്‌സൺ , ജോർജ്ജ് സി.ടി, വി.കെ കുഞ്ഞിമൂസ, വി.ടി റഫീഖ്, കെ.കെ അമ്മദ്, നാണു സംസാരിച്ചു. ജോമോൻ ജോർജ്ജ് സ്വാഗതവും പി.എം ആന്റണി നന്ദിയും പറഞ്ഞു.