വടകര: ഇടിമിന്നലേറ്റ് മരണമടഞ്ഞ വള്ളിക്കാട് പുഞ്ചപ്പാലത്തിന് സമീപം കൂറ്റേരിക്കുനി ശശിയുടെ കുടുംബത്തെ സഹായിക്കാൻ കമ്മിറ്റി രൂപീകരിച്ചു. പ്രായമായഅമ്മയും ഭാര്യയും നാലാം ക്ലാസുകാരിയായ മകളും അടങ്ങുന്ന നിർദ്ധന കുടുംബം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് . രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ ചേർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ രക്ഷാധികാരി വാർഡ് മെമ്പർ അസീസ് മാസ്റാണ് . ടി കെ കുഞ്ഞിരാമൻ കൺവീനർ. സിൻഡിക്കേറ്റ് ബാങ്ക് ഓർക്കാട്ടേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ 44072 610004817 IFSC: syNBooo 4407