കൊയിലാണ്ടി: സര്‍വ്വശിക്ഷ അഭിയാന്‍ പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രതിഭ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പഠനയാത്ര സംഘടിപ്പിച്ചു. ബി.ആര്‍.സിയുടെ കീഴിലെ 6 പ്രതിഭാ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ യാത്രയില്‍ പങ്കെടുത്തു. കെ. ദാസന്‍ എം.എല്‍.എ പ്ലാനറ്റോറിയം പഠനയാത്ര ഫ്‌ലാഗ് ഒാഫ് ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.വസീസ്, സിദ്ദിഖ്, സീതാമണി, സുമതി, സുനിത, സുബൈദ, നിധീഷ് എന്നിവര്‍ പങ്കെടുത്തു.