കുറ്റ്യാടി: ബി.ജെ.പി.കാവിലുംപാറ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ തൊട്ടിൽപ്പാലം വ്യാസ വിദ്യാപീഠം സ്കൂളിൽ നടന്നു. കർഷകമോർച്ച സംസ്ഥാന സമിതിയംഗം കെ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു. അനൂപ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. മധുപ്രസാദ്, വി.കെ ജയൻ പി.പത്മകുമാർ, കെ.പി.ചാത്തു, വി.കെ ഷാജു, സി.പി വിജയൻ, വി.കെ.അച്ചുതൻ, പി.കെ.രവീന്ദ്രൻ, അഡ്വ. പി.ബിന്ദു, ഇന്ദിര പാലോറ, കെ.ടി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.