കൽപ്പറ്റ:നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,ക്വാറി ഉടമകൾ കല്ലിന് അമിത വില ഈടാക്കുന്ന നടപടി പിൻവലിക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് തൊളിലാളികൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയത്.ധർണ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ഡി.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എം.മധു,കെ.സി.ജബ്ബാർ,കെ.ടി.ബാലകൃഷ്ണൻ,ഡി.ഷാജി എന്നിവർ സംസാരിച്ചു.കെ.വാസുദേവൻ സ്വാഗതവും കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു.