mis
കളക്‌ട്രേറ്റ് ധർണ്ണ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു


കൽപ്പറ്റ: റാഫേൽ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ കളക്‌ട്രേറ്റ് ധർണ്ണ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ ജയലക്ഷ്മി, കെ.സി റോസകുട്ടി ടീച്ചർ, എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, പി.വി ബാലചന്ദ്രൻ, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, എൻ.കെ വർഗ്ഗീസ്, കെ.വി പോക്കർ ഹാജി, എം.എ ജോസഫ്, ഒ.വി അപ്പച്ചൻ, മംഗ്ഗലശ്ശേരി മാധവൻ മാസ്റ്റർ, എൻ.എം വിജയൻ, എം.ജി ബിജു, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാൻ, ഡി.പി രാജശേഖരൻ, എൻ.സി കൃഷ്ണകുമാർ, എം.എം രമേശ് മാസ്റ്റർ, എടയ്ക്കൽ മോഹനൻ, ഒ.ആർ രഘു, ആർ.പി ശിവദാസ്, എക്കണ്ടൺി മൊയ്തൂട്ടി, ഉലഹന്നാൻ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീൻ, പി.കെ അനിൽ കുമാർ, പോൾസൺ കൂവയ്ക്കൽ, കമ്മന മോഹനൻ, പി.വി ജോർജ്ജ്, കെ.ഇ വിനയൻ, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, മാണി ഫ്രാൻസീസ്, രമേശൻ കെ.എൻ, കെ.കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മോയിൻ കടവൻ സ്വാഗതവും, പി. ശോഭനകുമാരി നന്ദിയും പറഞ്ഞു.