പരീക്ഷകൾ മാറ്റി
ഒക്‌ടോബർ 16ന് നടത്താനിരുന്ന എം.എഡ് രണ്ടാം സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ഒക്‌ടോബർ 17ന് നടത്താനിരുന്ന എം.എഡ് നാലാം സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ, 17ലെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പിലെ എൽ.എൽ.എം നാലാം സെമസ്റ്റർ (2015 സ്‌കീം2016 പ്രവേശനം) റഗുലർ പരീക്ഷയും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷാ സമയത്തിലോ കേന്ദ്രത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.
27ന് പ്രവൃത്തിദിനം
ആഗസ്റ്റ് 18ലെ അവധിക്ക് പകരം ഒക്‌ടോബർ 27ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും/സർവകലാശാലാ പഠനവകുപ്പുകൾക്കും/സർവകലാശാലാ സെന്ററുകൾക്കും പ്രവൃത്തിദിനമായിരിക്കും.
പരീക്ഷാ അപേക്ഷ
ബി.എഡ് ഒന്നാം സെമസ്റ്റർ (2017 സിലബസ്2017, 2018 പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ (2015 സിലബസ്) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരെയും 160 രൂപ പിഴയോടെ നവംബർ ഒന്ന് വരെയും ഫീസടച്ച് നവംബർ മൂന്നിനകം രജിസ്റ്റർ ചെയ്യണം. പ്രിന്റൗട്ട് നവംബർ അഞ്ചിനകം ലഭിക്കണം.
ബി.എസ്.സി ബോട്ടണി പ്രാക്ടിക്കൽ സപ്ലിമെന്ററി
ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി പ്രാക്ടിക്കൽ സപ്ലിമെന്ററി (സി.സി.എസ്.എസ്) പരീക്ഷ 24ന് രാവിലെ ഒമ്പത് മണിക്ക് നാട്ടിക എസ്.എൻ കോളേജ് ബോട്ടണി പഠനവിഭാഗത്തിൽ നടക്കും.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ എം.എ കമ്പാരറ്റീവ് ലിറ്ററേച്ചർ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.ഫിൽ എഡ്യുക്കേഷൻ ഒന്ന് (ഒക്‌ടോബർ 2017), രണ്ട് (ജൂൺ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
യു.ജി മൂന്നാം സെമസ്റ്ററിൽ തുടർപഠനം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 2017, 2018 വർഷങ്ങളിൽ ബിരുദ (സി.യു.സി.ബി.സി.എസ്.എസ്) പഠനത്തിന് ചേർന്ന് ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്ററിൽ പഠനം തുടരുന്നതിന് ഒക്‌ടോബർ 27നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഹാജരാകണം. ചലാൻ, ടി.സി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന തിയതി തെളിയിക്കുന്ന രേഖ, അവസാന പരീക്ഷയുടെ ഹാൾടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407494, 2407356.
എക്‌സാമിനേഴ്‌സ് മീറ്റിംഗ്
രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (കോർ/കോംപ്ലിമെന്ററി)/മൈക്രോബയോളജികമ്പ്യൂട്ടർ അപ്ലിക്കേഷൻ (കോംപ്ലിമെന്ററി) ഏപ്രിൽ 2018 പ്രാക്ടിക്കൽ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കമ്പ്യൂട്ടർ സയൻസ്/ബി.സി.എ അധ്യാപകർ ഒക്‌ടോബർ 22ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് സി.എ.എസിൽ ഹാജരാകണം.