വടകര: പ്രളയകാലത്തും നിപ്പ ബാധയുണ്ടായപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിയവർക്ക് ആദരം. കെ.ഇ.ടിആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫും ജില്ലാ ആശുപത്രിയിലേക്കുള്ള വീല്‍ചെയര്‍ വിതരണവും നടന്നു. കെ.ഇ.ടി എമര്‍ജന്‍സി ടീം ഒരുക്കിയ സ്‌നേഹാദരം 2018 പരിപാടി വടകര ടൗണ്‍ഹാളില്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.ആംബുലന്‍സിന്റെ ഫ്‌ളാഗ്ഓഫും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ ആശുപത്രിയിലേക്കുള്ള മൂന്ന് വീല്‍ചെയറുകള്‍ ഡോ.ഹരിപ്രസാദ് ഏറ്റുവാങ്ങി. നിപ ബാധിച്ചു മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു. കെ.ഇ.ടി വളണ്ടിയര്‍മാരുടെ യൂണിഫോം ലോഞ്ചിങ്ങ് സജീഷ്‌കുമാര്‍ നിര്‍വഹിച്ചു. കെ.ഇ.ടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ അദ്ധ്യക്ഷനായിരുന്നു. മടപ്പള്ളി കോളജ് എന്‍സിസി ഓഫീസര്‍ ലഫ്റ്റനന്റ് ആരഭി, കനകദാസ് പയ്യോളി, ബാലന്‍ അമ്പാടി എന്നിവർസംസാരിച്ചു. സംസ്ഥാന ട്രഷറര്‍ റംജിഷ ബഷീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍സെക്രട്ടറി വി.കെ സന്തോഷ് സ്വാഗതവും ജിഷ്ണുരാജ് നന്ദിയും പറഞ്ഞു.