കുന്ദമംഗലം:മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡന്റസ് യൂണിയൻ ഉദ്‌ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. സാമൂഹികമായ ബാദ്ധ്യതകൾ മനസ്സിലാക്കാനും സാംസ്കാരിക രംഗത്ത് സർഗാത്മകമായി സേവനം ചെയ്യാനും യൂണിയൻ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സാദ്ധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റർ ശമീർ സഖാഫി മപ്രം , പ്രൊഫ. രാഘവൻ, കെ.കെ. മുഹമ്മദ് ഷമീം, അബ്ദുൽ ഖാദിർ, ഫസൽ ഒ. എന്നിവർ പ്രസംഗിച്ചു. യൂണിയൻ ചെയർമാൻ ഫവാസ് സ്വാഗതവും സെക്രട്ടറി ഉബൈദ് നന്ദിയും പറഞ്ഞു.