കുന്ദമംഗലം:യൂത്ത്‌കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി പരിവർത്തനപദയാത്ര കെ.പി.സി.സി ജനറൽസെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.. കുന്ദമംഗലം യൂത്ത്‌കോൺഗ്രസ് പ്രസിഡണ്ട് ലാലുമോൻചേരിഞ്ചാൽ, വൈസ് പ്രസിഡണ്ട് രജിൻദാസ് കുന്നത്ത് എന്നിവരുടെ നേതൃത്വം നൽകി. പദയാത്ര പിലാശ്ശേരിയിൽ നിന്ന് ആരംഭിച്ച് ചെ്തതുകടവിൽ സമാപിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്‌സൺ വിജി മുപ്രമ്മൽ, ടി.കെ.ഹിതേഷ് കുമാർ, മറുവാട്ട് മാധവൻ, തൂലിക മോഹനൻ, അഡ്വ. ഷമീർ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു. ചെത്തുകടവിൽ നടന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡണ്ട് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽറഷീദ് വിപി മുഖ്യാതിഥിയായി. യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ, ദിനേശ് പെരുമണ്ണ, രമ്യ ഹരിദാസ്, സിവി സംജിത്ത്, എംപി കേളുക്കുട്ടി, ബാബു നെല്ലൂളി, ലാലുമോൻചേരിഞ്ചാൽ, റജിൻദാസ്, ഷിജിൽ ചെത്തുകടവ്എന്നിവർ പ്രസംഗിച്ചു.