calicut-uni

ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസർ നിയമനം: വാക്-ഇൻ-ഇന്റർവ്യൂ

ചരിത്ര പഠനവിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് 22-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. യൂ.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർ രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം.

ഇന്ന് അവധി

സർവകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും സർവകലാശാലാ സെന്ററുകൾക്കും മഹാനവമിയോടനുബന്ധിച്ച് ഇന്ന് കൂടി അവധിയായിരിക്കും. ഇതിനു പകരം നവംബർ മൂന്ന് പ്രവൃത്തിദിനമായിരിക്കും.

ഇന്നത്തെ പരീക്ഷകൾമാറ്റി

സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

ഡി.എസ്.യു തിരഞ്ഞെടുപ്പ് മാറ്റി

ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ (ഡി.എസ്.യു) തിരഞ്ഞെടുപ്പ് 23-ലേക്ക് മാറ്റി.

ഹാൾടിക്കറ്റ്

30-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം (ഓണേഴ്‌സ്/പ്രൊഫഷണൽ/വൊക്കേഷണൽ) സി.യു.സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

26-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം പരീക്ഷയ്ക്ക് അപേക്ഷിച്ചവർ വെബ്‌സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം വെബ്‌സൈറ്റിൽ കൊടുത്ത വിവരങ്ങളുമായി ഒത്തുനോക്കണം. ഓഫ്‌ലൈനായി അപേക്ഷിച്ചവർ ഹാൾടിക്കറ്റ് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.

എം.കോം വൈവ

വിദൂരവിദ്യാഭ്യാസം എം.കോം നാലാം സെമസ്റ്റർ വൈവാ വോസി, പ്രോജക്ട് മൂല്യനിർണയം എന്നിവ 20 മുതൽ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽനടക്കും. വിദ്യാർത്ഥികളുടെ പ്രോജക്ട് റിപ്പോർട്ട് കോപ്പി സഹിതം എത്തണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ടെക് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ വിമൺ സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഒന്ന്, രണ്ട് വർഷ ബി.പി.എഡ് സ്‌പെഷ്യൽ സപ്ലിമെന്ററി ഏപ്രിൽ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.