കുറ്റ്യാടി: മലയോര മേഖലകളിലെ ചെറുതും വലുമായ ജലാശയങ്ങളിൽ അവശിഷ്ട മാലിന്യങ്ങൾ വന്നടിഞ്ഞു. . നാദാപുരം, കുറ്റ്യാടി മേഖലയിലെ പുഴകളിൽ അവശിഷ്ടവസ്തുക്കളുടെ നിക്ഷേപം. വെള്ളം വറ്റിയ സാഹചര്യത്തിൽ മദ്യകുപ്പികൾ ഉൾപെടെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ മണലിലും ചെളിയിലും കലർന്ന് കിടക്കുന്നതും കാണാം. പ്ലാസ്റ്റിക്, വസ്തുക്കളും അറവ് മാലിന്യങ്ങൾ, മുടി മുതലായ വസ്തുക്കളും പുഴയിലേക്ക് വലിച്ചെറിയുകയാണ്. അറവ് മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് സഞ്ചികളിൽ കെട്ടി പുഴകളിൽ നിക്ഷേപിക്കുന്നു.വെള്ളത്തിൽ കിടന്ന് ദ്രവിച്ചശേഷം ബാക്ടീരികളും പുഴുക്കളുമായി രൂപാന്തരം പ്രാപിക്കുന്നു.മിക്ക പ്രദേശങ്ങളിലും മാലിന്യം കലർന്നവെള്ളമാണ്കുടിവെള്ളമായി ഉപയോഗിക്കുന്നത്. പുഴയോരങ്ങളിൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിച്ച ചാരം മഴയെ തുടർന്ന് പുഴയിലേക്ക് ഒഴുകി എത്തുന്നുണ്ട്. മദ്യകുപ്പികളും, വെള്ളത്തിൻറെ കുപ്പികളും വലിചെറിയാൻ പറ്റിയ സ്ഥലങ്ങളായിപുഴയും പുഴയോരങ്ങളും മാറി. മാസങ്ങൾക്ക് മുമ്പുണ്ടായ വെള്ളപൊക്കത്തിനെതുടന്ന് ഒഴുകി എത്തിയ പ്ലാസ്റ്റിക്ക് മറ്റു അവശിഷ്ട വസ്തുക്കളും പുഴയോരങ്ങളിലെ കണ്ടൽ കാട്ടുചെടികളിൽ കുരുങ്ങി കിടക്കുന്നത് കാണാം. പുഴകൾ സംരക്ഷിക്കണമെന്ന നിയമം ശക്തമായി നിലവിലിരിക്കുമ്പോൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ എന്ത് കൊണ്ട് ഇത്തരമൊരവസ്ഥ പതിയുന്നില്ല എന്നാണ് ജനങ്ങളുടെ ചോദ്യം.