കൽപ്പറ്റ: 'അജയ്യമാണ് അഭിമന്യുവിന്റെ പ്രസ്ഥാനം ' എന്ന മുദ്രാവാക്യ മുയർത്തി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ചരിത്ര മുന്നേറ്റം ശ്രിഷ്ടിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അനുമോദിക്കുന്നതിനായി ജില്ലയിലെ മുഴുവൻ യൂണിയൻ ഭാരവാഹികളെയും വിദ്യാർത്ഥികളെയും അണിനിരത്തി കൽപ്പറ്റ ടൗണിൽ എസ്.എഫ്.ഐ വിക്ടറി ഡേ സംഘടിപ്പിച്ചു. സമാനതകളില്ലാത്ത മുന്നേറ്റമാണ് ഈ അദ്ധ്യയന വർഷത്തിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ കാഴ്ച്ചവെച്ചത്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ 12ൽ 11 കോളേജുകളിലും, കണ്ണുർ സർവകലാശാ ഇലക്ഷനിൽ 5ൽ നാല് കോളേജുകളിലും പോളിടെക്‌നിക്ക് കോളേജുകളിൽ ജില്ലയിലെ മുഴുവൻ പോളീ ടെക്‌നിക്കുകളിലും എസ്.എഫ്.ഐ വൻ വിദ്യാർത്ഥി പിന്തുണ ഏറ്റുവാങ്ങി. 'വയനാട്ടിലാകെ എസ് എഫ് ഐ ' എന്ന പേരിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചണ് വിക്ടറി ഡേ ആഘോഷിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടെ 3000 ത്തോളം വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് ജയിൽവാസമനുഭവിച്ച ഹബീബ് റഹ്മാൻ, എ.ഡി ആഷിക്ക് എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിപാടിയിൽ സ്വീകരണം നൽകി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി സി.കെ ശശീന്ദ്രൻ എം.എൽ.എ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എം മധു, കെ സുഗതൻ, എൻ.എസ് വൈഷണവി, അജ്‌നാസ് അഹമ്മദ്, അർജുൻ ഗോപാൽ ,കെ ജെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബി സൺ ജയിംസ് സ്വാഗതവും കെ.എസ് ഹരിശങ്കർ നന്ദിയും പറഞ്ഞു.