കോഴിക്കോട്: നിരവധി മോഷണ കേസ്സുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയായ പ്രതി അക്ഷയ് സജീവ് (22) കോഴിക്കോട് ജെ.എഫ്.സി.എം കോടതി മുമ്പാകെ കീഴടങ്ങി. വീട്ടിലും ബന്ധുവീടുകളിലും മറ്റും കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം അക്ഷയ് യുടെ കൂട്ടു പ്രതികളായ അഞ്ചുപേർ പൊലീസ് പിടിയിലായിരുന്നു. നഗരത്തിൽ വ്യാപകമായി കവർച്ചയും മയക്കുമരുന്ന് വ്യാപാരവും നടത്തിവരുന്ന ഇവരെ കസബ പൊലീസും സ്പെഷ്യൽ ക്വാഡും ചേർന്നാണ് പിടികൂടിയത്. അമ്പായിത്തോട് സ്വദേശി ആഷിക്ക്, ചെലവൂർ കോരക്കുന്നുമ്മൽ സനുഷഹൽ, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി പൂതാംകണ്ടി അതുൽ, വെസ്റ്റ് മാങ്കാവ് സ്വദേശി ഷബീർ അലി എന്നിവരാണ് പിടിയിലായത്.
അക്ഷയ് സജീവ് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും കവർച്ചക്കാരനുമാണ്. മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചു വിൽക്കുന്നതിൽ വിദഗ്ദ്ധനാണ് ഇയാൾ. പിടിയിലായ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണ്.