rthfg
ഉപജില്ല കായിക മേളക്കു തുടക്കം കുറിച്ചു ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഗ്രാമീണ സ്റ്റേഡിയത്തിൽ ഹെഡ്‌മാസ്‌റ്റേഴ്സ് ഫോറം കൺവീനർ എം. സുഭാഷ് പതാക ഉയർത്തുന്നു

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഗ്രാമീണ സ്റ്റേഡിയത്തിലാരംഭിച്ച പേരാമ്പ്ര ഉപജില്ല സ്കൂൾ കായികമേളയിൽ 78 പോയിന്റുമായി കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ. 63 പോയിന്റുമായി കുളത്തുവയലും 56 പോയിൻറുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളുകളുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇന്ന് അവധിയായതിനാൽ ശനിയാഴ്ച ബാക്കി ഇനങ്ങളിൽ മത്സരം നടത്തും. ഇന്നലെ കനത്ത മഴ മേള നടത്തിപ്പിന് തടസം സൃഷ്ടിച്ചു.