കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 'തിരുവിളക്ക് പൂജ" നടത്തി. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വിഘ്നേശ്വര പൂജ, സങ്കല്പം, തിരുവിളക്ക് പൂജ എന്നിവ തുടർന്നു നടന്നു. പൂജാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ എം.ആർ.വെങ്കിട്ടരാമ വാദ്ധ്യാർ മുഖ്യ കാർമ്മികത്വം വഹിച്ചു