കൽപ്പറ്റ:പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കാർഷികമേഖലയെ സംരക്ഷിക്കാനാവശ്യമായ പ്രത്യേക പാക്കേജുകൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന പൊതുയോഗം കെ.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എം.ടി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി.ഹാരിസ്, സി.കെ.ശിവരാമൻ, വി.എം.റഷീദ്, കെ.കെകേളപ്പൻ എന്നിവർ സംസാരിച്ചു.