കോഴിക്കോട്: അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ന്യൂനപക്ഷ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 19 ന് രാവിലെ 10.30 ന് ആലുവ ജീവസ്സ് സി.എം.ഐ സെന്ററിൽ വെച്ച് വിദ്യാഭ്യാസ അവകാശ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ മൈനേറിറ്റി സ്‌കൂൾസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അംഗീകാരം നൽകണമെന്നുള്ള ഹൈക്കോടതി വിധി നടപ്പാക്കുകയെന്ന ആവശ്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഫാ. ജോർജ്ജ് തീണ്ടാപ്പാറ, ജോസി ജോസ്, ജോസഫ് കൊറവനാംകടവിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.