കോഴിക്കോട്: ഗാന്ധിറോഡ് സന്മാർഗദർശിനി ലൈബ്രറിയുടെയും വോയ്സ് ഒാഫ് സന്മാർഗദർശിനിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിനെ അനുസ്മരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ അനിൽദാസ് സി.എസ് മുഖ്യാതിഥിയായിരുന്നു. ലൈബ്രറി വൈസ് പ്രസി‌ഡൻറ് വി.പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വോയ്സ് ഒാഫ് സന്മാർഗദർശിനി അംഗം ഗോപിക. ആർ വയലിൻ വായിച്ചു. സെക്രട്ടറി കെ. സുരേന്ദ്രനാഥ് സ്വാഗതവും എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.